മലയാളികള്‍ക്കെന്നും നസ്രിയയോട് ഒരു പ്രത്യേക താല്പര്യമുണ്ട്. ആ വാത്സല്യത്തിനും സ്നേഹത്തിനുമൊന്നും ഇന്നും ഒരു കുറവില്ല. നസ്രിയയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമുളള ഒരു താരമുണ്ട് നസ്രിയയുടെ കൂടെ. മറ്റാരുമല്ല, നസ്രിയയുടെ സ്വന്തം നായക്കുട്ടി ഓറിയോയാണ് ആ താരം. ഫഹദ് നസ്രിയയ്ക്ക് സമ്മാനിച്ച വളര്‍ത്തുനായയാണ് ഓറിയോ
സ്വന്തം കുഞ്ഞിനെ പോലെയാണ് നസ്രിയ തന്റെ ഓറിയോയെ നോക്കുന്നത്. നസ്രിയ ഓറിയോയ്ക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓറിയോയോട് വിശേഷങ്ങള്‍ പറഞ്ഞ് ഭക്ഷണം കഴിപ്പിക്കുന്ന നസ്രിയയാണ് വീഡിയോയില്‍. ഓറിയോയുടെ ചിത്രങ്ങളും വീഡിയോകളും താരം എപ്പോഴും ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്. വെള്ളയും കറുപ്പും ഇടകലര്‍ന്ന ഈ നായക്കുട്ടി എപ്പോഴും നസ്രിയയോടൊപ്പം സിനിമാസെറ്റുകളിലും ഉണ്ടാകും.
https://www.instagram.com/tv/B0lX1qKjoyc/?utm_source=ig_web_button_share_sheet
https://www.instagram.com/p/BiYIdDPH4wL/?utm_source=ig_web_button_share_sheet
Discussion about this post