ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്തെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനിടെ മഹാബലിപുരത്തെ കടല്‍ത്തീരത്ത് മോദി നടത്തിയ സ്വച്ഛഭാരത് പ്രവര്‍ത്തനങ്ങൾ വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ പ്രഭാതനടത്തത്തിന് ശേഷം കടല്‍ത്തീരത്തെ പാറക്കെട്ടുകളിലിരുന്ന് വിശ്രമിക്കുന്ന മോദിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുകയാണ്. ഒപ്പം കടലിനെ അഭിമുഖീകരിച്ചിരുന്നപ്പോള്‍ മനസിലുദിച്ച ആശയങ്ങളെ കവിതയാക്കിയിരിക്കുകയാണ് മോദി.
कल महाबलीपुरम में सवेरे तट पर टहलते-टहलते सागर से संवाद करने में खो गया।
ये संवाद मेरा भाव-विश्व है।
इस संवाद भाव को शब्दबद्ध करके आपसे साझा कर रहा हूं- pic.twitter.com/JKjCAcClws
— Narendra Modi (@narendramodi) October 13, 2019
‘ഹേ സാഗര്‍…’ എന്ന് തുടങ്ങുന്ന കവിത ഹിന്ദിയിലാണെഴുതിയിരിക്കുന്നത്. കടലിന് സൂര്യനോടും തിരകളോടുമുള്ള ബന്ധമാണ് കവിതയുടെ ഇതിവൃത്തമായി എഴുതിരിക്കുന്നത്. കവിത തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവച്ചിട്ടുമുണ്ട്. പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ കവിതയ്ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Discussion about this post