ഇഷഖ്സാദേ എന്ന സൂപ്പർഹിറ്റ് റൊമാന്റിക്ക് ചിത്രത്തിന് ശേഷം അർജുൻ കപൂർ – പരിനീതി ചോപ്ര എന്നിവർ ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നമസ്തേ ഇംഗ്ലണ്ട്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആറു വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
നമസ്തേ ലണ്ടൻ എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ അമൃത് ലാൽ ഷായാണ് ഈ ചിത്രവും ഒരുക്കുന്നത്. പക്ഷെ നമസ്തേ ലണ്ടനുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. നമസ്തേ ലണ്ടനിൽ അക്ഷയ കുമാർ – കത്രിന കൈഫ് ജോഡികളാണ് അഭിനയിച്ചത്. ജയന്തിലാല്‍ ഗഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പെന്‍ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിതരണം നടത്തുന്നത് റിലയന്‍സ് എന്റര്ടെയ്ന്മെന്റ് ആണ്.ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.
Discussion about this post