ഹൂഗ്ലി(പശ്ചിമ ബംഗാള്‍): പ്രേതബാധയുണ്ടെന്ന ഭയത്താല്‍ സ്കൂളില്‍ പോകാന്‍ മടിച്ചിരിക്കുകയാണ് ഒരു ഗ്രാമത്തിലെ കുട്ടികള്‍. ചന്ദ്രയാന്‍ 2 ന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ചന്ദ്രകാന്ത കുമാറിന്റെ നാടായ ഹൂഗ്ലിയില്‍ നിന്നുള്ളതാണ് ഈ വാര്‍ത്ത.
പശ്മിമ ബംഗാളിലെ ഹൂഗ്ലിയിലെ ശ്രീ അരബിന്ദോ വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പ്രേതബാധയുള്ളതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക് പോകാതായി. സ്കൂളില്‍ നിന്ന് പേടിപ്പെടുത്തുന്ന രീതിയിലുള്ള സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. സ്കൂളിന് അടുത്തുള്ള വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത സ്ത്രീയുടേയും അപകടത്തില്‍ മരിച്ച സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടേയും ശബ്ദമാണ് കേള്‍ക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അസമയത്ത് ശബ്ദം കേള്‍ക്കുന്നത് പതിവാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്കൂളിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന രീതിയിലാണ് കുട്ടികളുടെ കൊഴിഞ്ഞ് പോക്കെന്നാണ് അധ്യാപകര്‍ പറയുന്നത്. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെത്തിയ രക്ഷിതാക്കള്‍ക്ക് വ്യാജപ്രചാരണങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post