ധോണിയുടെ മകള്‍ സിവയ്ക്ക് ആരാധകര്‍ ഏറെയുണ്ട്. മലയാളത്തില്‍ പോലും പാട്ടുപാടി സകലരെയും കൈയിലെടുത്തതാണ് ഈ കൊച്ചുമിടക്കി. ഇപ്പോള്‍ ഒരു സണ്‍ഗ്ലാസാണ് സിവയുടെ പുതിയ നമ്പര്‍. ഒരു ഐറ്റം സണ്‍ഗ്ലാസും ധരിച്ചുനില്ക്കുന്ന രണ്‍വീര്‍ സിങ്ങിനെ സിവ കണ്ടു. ഉടനെ തന്നെ സിവയ്ക്ക് ഒരു സംശയം. ഇത് സത്യത്തില്‍ എന്റെ സണ്ഗ്ലാസല്ലെ. ഉടനെ മുകളിലെ മുറിയിലേക്ക് ഒടിപ്പോയി തന്റെ സണ്‍ ഗ്ലാസ് അവിടെത്തന്നെ ഉണ്ടെന്ന് ഉറപ്പ് വരുത്തി. സിവയുടെ സംശയം ഏതായാലും ശരിയാണ്. ഒരേ പോലുള്ള സണ്‍ഗ്ലാസാണ് രണ്ടുപേരുടെയും.
ധോനി തന്നെയാണ് രണ്‍വീറും സിവയും ഒരുപോലുള്ള സണ്‍ഗ്ലാസുകള്‍ ധരിച്ചുനില്ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും ഒരുപോലുള്ള ഈ ചിത്രങ്ങള്‍ക്ക് പിറകിലുള്ള രസകരമായ സംഭവം കഥയാക്കിയതും.
എന്താലും പുതിയ കാലത്തെ കുട്ടികള്‍ വ്യത്യസ്തരാണ്. നാലര വയസ്സില്‍ ഇതുപോലെ തന്നെയുള്ള ഒരു കണ്ണടയുണ്ടെന്ന് പോലും എനിക്കൊന്നും ഓര്മുണ്ടാകില്ല. അടുത്ത തവണ രണ്‍വീറിനെ കാണുമ്പോള്‍ ഒന്നുറപ്പ്. നിങ്ങള്‍ക്കുള്ളതുപോലുള്ള ഒരു സണ്‍ഗ്ലാസ് ഉണ്ടെന്ന് അവള് പറയാതിരിക്കില്ല-ധോനി കുറിച്ചു.
ഉടനെ വന്നു രണ്‍വീറിന്റെ കമന്റ്. FASHIONSTA Z-!. രണ്‍വീര്‍ മാത്രമല്ല, ക്രിക്കറ്റ് താരങ്ങളും ആരാധകരുമൊക്കെ രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.
Discussion about this post