വെള്ളത്തില്‍ നിന്ന് കരയിലേക്ക് പിടിച്ചിട്ടാല്‍ അവിടെ തീരും ഏത് മീനിന്റെയും ചാട്ടം. എന്നാൽ കരയിലിട്ടാൽ യാതൊരു പ്രശ്നവുമില്ലാതെ നാല് ദിവസം വരെ കഴിയാനാകുന്ന മീനിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു മീനാണ് ‘നോര്‍ത്തേണ്‍ സ്നെയ്ക്ക്ഹെഡ്’. കരയില്‍ ജീവിക്കുമെന്ന് മാത്രമല്ല, കരയിലെ ജീവികളെ കൊന്നുതിന്നുക കൂടിയാണ് ഈ മീൻ ചെയ്യുന്നത്.
എന്നാൽ ഒരു മീന്‍ പരമാവധി എന്തിനെയെല്ലാം കൊന്നുതിന്നും, ചെറുമീനുകളെ, ചെറിയ പ്രാണികളെ എന്നൊക്കെയായിരിക്കും നമ്മൾ ചിന്തിക്കുന്നത്. പക്ഷേ തെറ്റി, മൂന്നടി വരെ വലുപ്പത്തിൽ വളരാന്‍ കഴിവുള്ള ‘നോര്‍ത്തേണ്‍ സ്നെയ്ക്ക്ഹെഡ്’ വെള്ളത്തില്‍ ജീവിക്കുന്ന പലതരം ജീവികളേയും മീനുകളേയും കഴിക്കാനും, ഇതിന് പുറമെ കരയിലുള്ള തവളകള്‍, പക്ഷികള്‍, ഇഴജന്തുക്കളെപ്പോലുള്ള സസ്തനികളെയും കഴിക്കാനും കഴിയും.
ചൈനയിലാണ് ഈ മീനിന് ആദ്യമായി കണ്ടെത്തിയത്. പിന്നീട് അമേരിക്കയിലെ പലയിടങ്ങളിലും പല കാലങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ജോര്‍ജിയയിലാണ് ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള തടാകത്തില്‍ ഇതിനെ കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തിനും കരയ്ക്കും ഒരുപോലെ ദോഷം ചെയ്യുന്ന മീനിനെ കണ്ടാല്‍ ഉടന്‍ കൊന്നുകളയാനാണ് ജോര്‍ജ്ജിയയിലെ വൈല്‍ഡ് ലൈഫ് റിസോഴ്സസ് ഡിവിഷന്റെ ഉത്തരവ്.
പെറ്റുപെരുകാതിരിക്കാനും, കൂടുതല്‍ അപകടങ്ങളുണ്ടാക്കാതിരിക്കാനുമായാണ് ഇവയെ കൊന്നുകളയാന്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്.
Discussion about this post