ഇടയ്ക്കൊന്ന് നാട് കാണാന്‍ ഇറങ്ങിയതാണ്. പക്ഷെ പാവത്തിന് കിട്ടിയത് ഒരുഗ്രന്‍ പണിയായിരുന്നു. സ്വിമ്മിംഗ് പൂളില്‍ വീണ് കരകയറാന്‍ ബുദ്ധിമുട്ടുന്ന കടമാന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായത്. ന്യൂ ഹാംഷെയര്‍ നീന്തല്‍ക്കുളത്തില്‍ കുടുങ്ങിയ കടമാനിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഒടുവില്‍ വിജയകരമായി പുറത്തെത്തിച്ചു. ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്മെന്റ് ബയോളജിസ്റ്റുകളും കണ്‍സര്‍വേഷന്‍ ഓഫീസര്‍മാരും ആണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. കുളത്തില്‍ നിന്ന് സ്വയം കരകയറാന്‍ കടമാന്‍ പരമാവധി ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല.
ഉദ്യോഗസ്ഥര്‍ നീന്തല്‍ക്കുളത്തിന്റെ ഒരു മൂലയില്‍ താല്‍ക്കാലികമായി ഒരു മരംകൊണ്ടുള്ള പടികള്‍ സ്ഥാപിച്ചു. ഇതിലൂടെ മാനിനെ കരത്തെത്തിക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോള്‍ ഒരു കയറിന്റെ ഇരുവശവും പിടിച്ച് അതിനെ പടികളിട്ട ഭാഗത്തേക്ക് അടുപ്പിച്ചു. ഒടുവില്‍ രക്ഷപ്പെട്ട മാന്‍ ഓടിപ്പോവുകയായിരുന്നു. പ്രജനന കാലമായതിനാല്‍ കടമാന്‍ ഇണയെതേടി എത്തിയതാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
https://www.facebook.com/nhfishandgame/videos/2469645809921402/
Discussion about this post