മൃഗങ്ങള്‍ ചിലനേരങ്ങളില്‍ മനുഷ്യരേക്കാള്‍ വിവേക ബുദ്ധിയോടെ പെരുമാറും. അത്തരത്തിലുള്ള ഒരു കുരങ്ങന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെള്ളം കുടിച്ച ശേഷം ടാപ്പ് അടച്ചിട്ടു പോകുന്ന കുരങ്ങനാണ് വീഡിയോയില്‍ ഉള്ളത്. വെള്ളം പാഴാക്കരുതെന്ന് പറയുമ്പോഴും അക്കാര്യത്തില്‍ അശ്രദ്ധമായി പെരുമാറുന്ന മനുഷ്യന് കുരങ്ങന് മാതൃകയാകുന്നു എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഡോ എസ് വൈ ഖുറൈഷിയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റു ചെയ്തത്. ‘മനുഷ്യര്‍ക്കായുള്ള മനോഹര സന്ദേശം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. പതിനായിരത്തിലധികം പേര് വീഡിയോ ഇതിനോടകം റീട്വീറ്റ് ചെയ്തു.
What a beautiful message for humans! pic.twitter.com/wTgK4b9uGF
— Dr. S.Y. Quraishi (@DrSYQuraishi) August 1, 2019
Discussion about this post