ചെന്നൈ: ഇന്ത്യ- ചൈന ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ തീരം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍. മോദി തന്നെയാണ് ഇതിന്റെ ദൃശ്യങ്ങളും വീഡിയോയും ട്വീറ്റ് ചെയ്തിരിക്കുന്നത്. രാവിലെ 30 മിനിറ്റ് നീണ്ട ‘മോണിംഗ് വാക്കിനിടെ’യാണ് തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള ചപ്പു ചവറുകള്‍ പ്രധാനമന്ത്രി ശേഖരിച്ചത്. ഇവയെല്ലാം എടുത്ത് ഹോട്ടല്‍ ജീവനക്കാരനെ ഏല്പിച്ചെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. രാവിലെയുള്ള പ്രഭാത നടത്തം പ്ലോഗിംഗ് ആയിക്കൂടി വിനിയോഗിച്ചെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
https://twitter.com/narendramodi/status/1182863814217420806?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1182863814217420806&ref_url=https%3A%2F%2Fwww.eastcoastdaily.com%2F2019%2F10%2F12%2Fmodi-posts-video-and-pictures-of-cleaning-the-beach-in-mahabalipuram.html
രാവിലെയുള്ള വ്യായാമത്തിനായി നടക്കാനോ ഓടാനോ പോകുന്നതിനിടെ, വഴിയരികിലെ മാലിന്യങ്ങള്‍ കൂടി എടുത്ത് മാറ്റി പരിസരം വൃത്തിയാക്കുന്ന രീതിയെയാണ് പ്ലോഗിംഗ് എന്ന് പറയുക. സ്വീഡനില്‍ 2016-ല്‍ ഒരു വലിയ മുന്നേറ്റമായി തുടങ്ങിയതാണിത്. പിന്നീടിത് മറ്റ് രാജ്യങ്ങളിലും നടപ്പാക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ പരിസരം ശുചീകരിക്കാന്‍ കൂടി ഇറങ്ങിയതാണ് താന്‍ എന്ന സന്ദേശവുമായാണ് മോദി എത്തുന്നത്.
https://twitter.com/narendramodi/status/1182863814217420806?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1182863814217420806&ref_url=https%3A%2F%2Fwww.eastcoastdaily.com%2F2019%2F10%2F12%2Fmodi-posts-video-and-pictures-of-cleaning-the-beach-in-mahabalipuram.html
Discussion about this post