എത്രയൊക്കെ മോഡേണായാലും സ്ത്രീകളുടെ ഇഷ്ട വസ്ത്രങ്ങളില്‍ ഒന്നാണ് സാരി. കാലത്തിനനുസരിച്ച് അതിന്റെ രൂപത്തിലും ഭാവത്തിലുമൊക്കെ ഇത്തിരി വ്യത്യാസം വരുമെന്ന് മാത്രം. ബോളിവുഡ് നടിമാരാണ് സാരിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ലോക പ്രശസ്ത ഇന്ത്യന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജി അടിക്കമുള്ളവര്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. നടിമാരുടെ സാരി ഫാഷനുകള്‍ സാധാരണ ജനങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കാറുമുണ്ട്.
അടുത്തിടെ ബോളിവുഡ് സുന്ദരി ശില്പ ഷെട്ടിയുടത്ത സാരികള്‍ ഫാഷന്‍ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയതായിരുന്നു. പച്ച നിറത്തിലുളള സില്‍ക്ക് സാരി ഗൌണ്‍, പാന്സിനോടൊപ്പം സാരി അങ്ങനെ പല തരം പരീക്ഷണങ്ങളാണ് ശില്പ നടത്തിയത്.
നടി വിദ്യാബാലന്റെ സാരിയും അടുത്തിടെ ട്രെന്‍ഡായിരുന്നു. വിദ്യ അണിഞ്ഞ കറുപ്പ് സാരിയാണ് ഫാഷന്‍ ലോകത്തെ ഞെട്ടിച്ചത്. കറുപ്പ് സില്‍ക്ക് സാരിയോടൊപ്പം കറുപ്പ് ജാക്കറ്റിട്ടാണ് താരം തന്റെ ഫാഷന്‍ സ്റ്റേറ്റ്മെന്റ് പറഞ്ഞുവെയ്ക്കുന്നത്. സ്വര്‍ണ്ണ നിറത്തില്‍ ബോര്‍ഡറുളള സാരിയില്‍ അതീവസുന്ദരിയായിരുന്നു വിദ്യ. സോനം കപൂറും കഴിഞ്ഞയിടെ സാരിയണിഞ്ഞെത്തി ആരാധകരെ ഞെട്ടിച്ചിരുന്നു.
https://www.instagram.com/p/BmjTfYwhRRk/?utm_source=ig_web_button_share_sheet
https://www.instagram.com/p/BpurGvMB5rX/?utm_source=ig_web_button_share_sheet
https://www.instagram.com/p/BoEWdneh0OX/?utm_source=ig_web_button_share_sheet
https://www.instagram.com/p/B0DKdMYn7qV/?utm_source=ig_web_button_share_sheet
https://www.instagram.com/p/B0yjg_mHxaV/?utm_source=ig_web_button_share_sheet
Discussion about this post