ഒരു നായ തന്റെ യജമാനനൊപ്പം സംഗീത പരിശീലിക്കുന്ന വീഡിയോയാണ് ഇന്ന് ഓൺലൈൻ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്റർനെറ്റ് സെൻസേഷൻ രാനു മൊണ്ടാൽ ആലപിച്ച ‘തേരി മേരി കഹാനി’ എന്ന ഗാനം ആലപിക്കുന്നതിനുള്ള യജമാനന്റെയും നായയുടെയും പരിശ്രമം ഇതിനോടകം വൈറലായിരിക്കുന്നു.
മൂന്ന് ദിവസം മുമ്പ് സുബീർ ഖാൻ എന്നയാളുടെ ഫേസ്ബുക് അക്കൗണ്ടിലാണ് വീഡിയോപ്രത്യക്ഷപ്പെട്ടത്. ഒരു യുവാവ് ഹാർമോണിയം വായിച്ചുകൊണ്ട് ‘തെരി മേരി കഹാനി’ ആലപിക്കുന്നു. ബാഗ എന്നു പേരുള്ള യുവാവിന്റെ നായ യുവാവിന്റെ അടുത്തുള്ള രണ്ട് പടികളിൽ നിന്നുകൊണ്ട് പാടാൻ ശ്രമിക്കുന്നതായാണ് വീഡിയോ. ഇരുവരുടെയും ഹിറ്റ് ഗാനം ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചു, കൂടാതെ കഴിവുള്ള നായയെപ്രശംസിക്കുവാനും പലരും മറന്നില്ല. 30 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച ഖാൻ“ഇന്ന് രാവിലെ ബാഗയും ഞാനും സംഗീതം അഭ്യസിച്ചു,” എന്നെഴുതി.
ആസ്വാദകനെ രസിപ്പിക്കുന്ന വീഡിയോ ഓൺലൈനിൽ പങ്കുവെച്ചതിനുശേഷം 2 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റുചെയ്തതിനുശേഷം നിരവധി ആളുകൾ ഷെയർ ചെയുകയും വീഡിയോക്ക് കമന്റ് ചെയുകയും ചെയ്തു.
Discussion about this post