ഫാഷന്റെ കാര്യത്തില്‍ തന്റേതായ കാഴ്ചപ്പാടുളളയാളാണ് മാനുഷി ചില്ലറിനുള്ളത്. അത് പലപ്പോഴും താരത്തിന്റെ വസ്ത്രത്തില്‍ കാണാനുമുണ്ട്. ഇപ്പോഴിതാ സഹോദരിയുടെ വിവാഹത്തിന് ലഹങ്കയില്‍ അതിസുന്ദരിയായിരിക്കുന്ന മാനുഷിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സഹദോരി ദിവാഗന ചില്ലറിന്റെ വിവാഹത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഓറഞ്ച്- പീച്ച് നിറത്തിലുള്ള ലഹങ്കയില്‍ മാനുഷി തിളങ്ങിയത്. കണ്ണാടികള്‍ പതിപ്പിച്ച ചോളി ലഹങ്കയില്‍ മനോഹരിയായിരുന്നു മാനുഷി. മാനുഷി തന്നെയാണ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
.
Discussion about this post