മോളിവുഡ് ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ ആദ്യ കോളിവുഡ് ചിത്രമായിരുന്നു അസുരൻ. ധനുഷിനോടൊപ്പം തമിഴിൽ അരങ്ങേറ്റം കുറിച്ച താരത്തിന് ഒറ്റ ചിത്രം കൊണ്ട് തന്നെ തമിഴിൽ മികച്ച ഓഡിയൻസിനെ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രമായ പച്ചയമ്മ ഏറെ പ്രേക്ഷക നിരൂപക പ്രശസ്തി നേടിയിരുന്നു. ധനുഷ്-മഞ്ജു വാര്യർ കോമ്പിനേഷനും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ഇപ്പോഴിത ധനുഷിനെ വീണ്ടും കണ്ടു മുട്ടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. പച്ചയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്ന അടികുറുപ്പോടു കൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Discussion about this post