രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി ഒരുങ്ങുന്ന പുതിയ സിനിമയാണ് ഗാനഗന്ധര്വന്. ചിത്രത്തിന്റെ ലൊക്കേഷനിലെ സംഭവിക്കുന്ന രസകരമായ ചില വിശേഷങ്ങള്‍ രമേഷ് പിഷാരടി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താനറിയാതെ മമ്മൂട്ടി തന്റെ ഫോട്ടോ എടുക്കുന്ന ഒരു ചിത്രമാണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന്റെ കമന്റുകളായി രംഗത്ത് എത്തിയിരിക്കുന്നത്.
രമേഷ് പിഷാരടി സംസാരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയെടുക്കാന്‍ മമ്മൂട്ടി ശ്രമിക്കുകയാണ്. മമ്മൂട്ടി അറിയാതെ മറ്റൊരാള്‍ ആ ഫോട്ടോ പകര്‍ത്തുകയായിരുന്നു.
Discussion about this post