‘യാത്ര’ക്ക് ശേഷം മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ‘വണ്ണി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കുകയാണ്.
സംവിധായകന് രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കടക്കയ്ക്കല് ചന്ദ്രന് എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്.
Discussion about this post