വലിയൊരു ചുറ്റുമതിലും നായും ഉണ്ടെങ്കില്‍ നാം സുരക്ഷിതരാണെന്ന ധാരണയിലാണ് പലരും രാത്രി ഉറങ്ങാന്‍ കിടക്കുന്നത്. എന്നാല്‍ ആ ധാരണകളെയൊക്കെ തിരുത്തിക്കുറിക്കുന്നതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. രാത്രിയില്‍ മതില് കടന്നെത്തിയ പുലി വളര്‍ത്തുനായയെ കടിച്ചെടുത്ത് മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണിത്.
വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുലി മതില് ചാടി അകത്ത് കടക്കുന്നതും വീടിന്റെ മുറ്റത്തുകൂടി മുന്നോട്ട് നീങ്ങുന്നതിന്റെയും നായയെ കടിച്ചെടുത്ത് ഓടുന്നതിന്റെയും ദൃശ്യങ്ങളാണിത്.
https://twitter.com/ANI/status/1173202398048849921?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1173202398048849921&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fspotlight%2F2019%2F09%2F17%2Fleopard-enters-karnataka-home-runs-away-with-pet-dog.html
Discussion about this post