ആറുവര്‍ഷത്തിലൊരിക്കൽ നടന്നുവരുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ ലക്ഷദീപം ചടങ്ങിന് സാക്ഷികളായി ആയിരങ്ങൾ. അമ്പത്തിയാറ് ദിവസം നീണ്ട മുറജപത്തിന് സമാപനം കുറിച്ചാണ് ലക്ഷദീപം നടന്നത്.
ശബരിമലയിൽ മകരവിളക്ക് തെളിഞ്ഞ അതേസമയത്ത് തന്നെ പത്മനാഭ സ്വാമി ക്ഷേത്രം ലക്ഷം ദീപങ്ങളാൽ അലങ്കൃതമായി.
ക്ഷേത്ര പരിസരങ്ങളിലെ മൺചിരാതുകളും വൈദ്യുത ദീപാലങ്കാരങ്ങളും നയനമനോഹരങ്ങളായി.
ശീവേലിപ്പുരയുടെ സാലഭഞ്ജികകൾ ,ശ്രീകോവിലിനുളളിലെ മണ്ഡപങ്ങൾ, ക്ഷേത്രിനുൾവശം, മതിലകത്തിന് പുറത്തെ ചുമരുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ദീപങ്ങൾ തെളിയിച്ചത്.
പ്രത്യേക പാസ് വഴിയായിരുന്നു ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. നൂറുകണക്കിന് ഭക്തജനങ്ങളാണ് ലക്ഷദീപംതൊഴുന്നതിനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.
Discussion about this post