ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയീടാക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ നടപ്പിലായി. റോഡുകളിലെ ഓരോ നിയമ ലംഘനത്തിനും നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടിയോളം പിഴകളാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഈ വിവരം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പോലീസ് കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ കയ്യടി നേടുന്നത്. ബോധവത്കരണത്തിനായി കിടിലന്‍ ട്രോളാണ് കേരള പോലീസ് ഇറക്കിയിരിക്കുന്നത്.
മീശമാധവന് എന്ന സിനിമയിലെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പിള്ളേച്ചന് എന്ന കഥാപാത്രത്തെ ഉപയോഗിച്ചാണ് രസകരമായ ട്രോള്‍ പൊലീസ് ഉണ്ടാക്കിയിരിക്കുന്നത്. നിയമം മാറിയതറിയാതെ പതുങ്ങി വരുന്ന പിള്ളേച്ചന് പുതിയ നിയമത്തെക്കണ്ട് തൊഴുന്നതും കീശകീറരുതെന്ന് അപേക്ഷിക്കുന്നതുമാണ് ട്രോള്‍. പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഈ ട്രോള്‍ പുറത്തുവിട്ടിരിക്കുന്നത്.
Discussion about this post