ബോളിവുഡിലെ റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. താരത്തിന്റയെ ഫാഷന്‍ സെന്‍സിനെ കുറിച്ച് ഫാഷന്‍ ലോകത്ത് മികച്ച അഭിപ്രയമാണ് ഉള്ളത്. കരീനയുടെ വസ്ത്രധാരണം എപ്പോഴും വാര്‍ത്തയാകാറുമുണ്ട്. ഇപ്പോഴിതാ കരീന ധരിച്ച ജംസ്യൂട്ടും ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
മഞ്ഞ ഫ്ലോറാല്‍ ജംസ്യൂട്ടാണ് കരീന ധരിച്ചത്. മഞ്ഞയില്‍ പിങ്ക് പൂക്കളാണ് ഡിസൈന്‍. ഫുള്‍ സ്ലീവും പിന്നെ ബെല്‍റ്റും ജംസ്യൂട്ടിനെ കൂടുതല്‍ ഭംഗിയാക്കി. വളരെ സിംപിളായാണ് താരം മേക്കപ്പ് ചെയ്തത്. മുടി വെറുതെ കെട്ടിവെച്ചപ്പോള്‍ കരീന കൂടുതല്‍ മനോഹരിയായിരിക്കുന്നു എന്നാണ് ഫാഷൻ ലോകം പറയുന്നത്.
Discussion about this post