നടനും അഭിഭാഷകനുമായ ജോയ് ജോൺ ആന്റണിയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൂടത്തായി കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിന്റെ വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ രസകരമായ വിഡിയോ ആണ് ജോയ് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘ഇന്ന് മുതൽ നാം.ഭർത്താക്കന്മാർ ഇങ്ങനെ ആവണം…നീ കഴിക്കും മുൻപ് അവൾക്കും കൊടുക്കണം…..അതാ നിനക്ക് നല്ലത് …ജോളി ഇഫക്ട്’.–ഇതാണ് വിഡിയോയുടെ അടിക്കുറിപ്പ്. ഭാര്യ കൊണ്ടുവരുന്ന പാലിൽ സംശയം തോന്നുന്ന ഭർത്താവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വിഡിയോയിൽ കാണുന്നത്.
Discussion about this post