ഗതാഗതക്കുരുക്കുകൊണ്ട് കുപ്രസിദ്ധമാണ് തൃശ്ശൂര്‍ പാലക്കാട് പാതയിലെ കുതിരാന്‍ വളവ്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ കൃത്യസമയം പാലിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ വരുത്തി വെക്കുന്ന അപകടങ്ങളും നിരവധിയാണ്. അത്തരത്തില്‍ പ്രധാനപാതയില്‍ നിന്ന് മാറി സമാന്തരമായ ഷോര്‍ട്ട് കട്ടിലൂടെ ഓടുന്ന ‘ജോണിസ്’ എന്ന ബസിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പിന്നീട് ജോണീസ് ബസ് പൊലീസ് സ്റ്റേഷനില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ കേരള പോലീസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. ഇതോടെ ബസ് ജീവനക്കാരെ അനുകൂലിച്ചും റോഡിന്റെ മോശം സാഹചര്യത്തെ കുറ്റപ്പെടുത്തിയും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ സമാന്തര പാതയിലൂടെ ഓടിയതിനല്ല ജോണീസിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പീച്ചി പോലീസ് വ്യക്തമാക്കി. റോങ്ങ് സൈഡിലൂടെ കയറി വന്ന് ഒടുവില്‍ ഒരു കാറില്‍ ഇടിച്ച് അപകടമുണ്ടാക്കിയതിനാണ് ബസ് കസ്റ്റഡിയില്‍ എടുത്തതെന്ന് പീച്ചി പോലീസ് പറഞ്ഞു. സെപ്തംബര്‍ 15നാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ബസ് ഉടമസ്ഥര്‍ക്ക് വിട്ടുകൊടുത്തെന്നും പോലീസുകാര്‍ വ്യക്തമാക്കി.
https://www.facebook.com/keralapolice/videos/362223834684621/
ജോണീസ് ബസിന്റെ ‘കുതിരാനോട്ടം’ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസ് ജോണീസ് ബസിനെ കസ്റ്റഡിയിലെടുത്തതിന്റെ വീഡിയോ ട്രോള്‍ രൂപത്തില്‍ ഫേസ്ബുക്ക് പേജിലിട്ടത്.
Discussion about this post