ജബല്‍പ്പൂര്‍: ഒരു അഞ്ച് മിനുട്ട് നേരത്തേക്ക് പോലീസ് സൂപ്രണ്ടാകുവാന്‍ അവസരം കിട്ടിയാല്‍ നിങ്ങളെന്ത് ചെയ്യും? യൂണിഫോമിട്ട് അല്‍പ്പനേരം വിലസാം അല്ലേ? അല്ലാതെ ഈ അഞ്ച് മിനുട്ട് സമയം കൊണ്ട് എന്തുചെയ്യാന്‍ കഴിയും എന്നാണ് എല്ലാവരുടെയും ചിന്ത. എന്നാല്‍ പിതാവിനെതിരെ നടപടിക്ക് നിര്‍ദേശിച്ചിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥി. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം. മൂന്ന് കുട്ടികളെ അഞ്ച് മിനുട്ട് നേരത്തേക്ക് പോലീസ് സൂപ്രണ്ടാക്കി നിയമിച്ചതായിരുന്നു ജബല്‍പ്പൂര്‍ പോലീസ്. സ്റ്റുഡന്റ് പോലീസ് സ്കീം അനുസരിച്ചായിരുന്നു സംഭവം. ജബല്‍പ്പൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളായ സൗരവ്, സിദ്ധാര്‍ത്ഥ്, രാകേഷ് എന്നി വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവസരം ലഭിച്ചത്.
രാകേഷാണ് അമ്മയെ തല്ലുന്ന സ്വന്തം പിതാവിനെതിരെ നടപടി വേണം എന്ന്് ആവശ്യപ്പെട്ടത്. ജബല്‍പ്പൂര്‍ എസ്.പി അമിത് സിംഗിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ എസ്.പി ചുമതല ഏറ്റെടുക്കല്‍. പോലീസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കുവാനുള്ള അവസരമാണ് ഇതെന്നാണ് ഇദ്ദേഹം പറയുന്നത്. എന്താണ് എസ്.പിയായ ശേഷം ചെയ്യാന്‍ ആഗ്രഹം എന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥികളില്‍ ഒരാളായ സൗരവ് പറഞ്ഞത് ഇങ്ങനെ -‘എന്റെ വീട്ടിന് അടുത്ത് കള്ളും കഞ്ചാവും വില്‍ക്കുന്നുണ്ട് ഇതിനെതിരെ നടപടി എടുക്കണം’. എസ്.പി സീറ്റില്‍ ഇരുന്ന ഉടന്‍ സൗരവ് തന്റെ വീട്ടിനടുത്ത പോലീസ് സ്റ്റേഷനില്‍ വിളിച്ച് ഇതിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
Discussion about this post