സസെക്സ്: തങ്ങളുടെ നാല്‍പ്പത്തി രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനാണ് അറുപതുകാരിയായ ഡെബ്ര ഒലിവര്‍ ഭര്‍ത്താവ് മാര്‍ട്ടിനുമൊത്ത് സസെക്സിനടുത്തുള്ള വിഞ്ചെല്സിയിലെ ബീച്ച് റിസോര്‍ട്ടില്‍ എത്തിയത്. പക്ഷെ അവര്‍ക്ക് അവിടെ പ്രകൃതിയൊരു സമ്മാനം ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ഭര്‍ത്താവുമൊത്ത് കടല്‍ത്തീരത്തുകൂടി നടത്തിയ സായാഹ്ന സവാരിക്കിടെ അവര്‍ക്ക് ഒരു കക്ക വീണുകിട്ടി. പക്ഷെ അതിലൊരു കൗതുകം ഉണ്ടായിരുന്നു.
കാരണം മറ്റൊന്നുമല്ല, ആ കക്കയ്ക്ക് ഏറെ കുപ്രസിദ്ധനായ ഒരു വ്യക്തിയുടെ മുഖച്ഛായയുണ്ടായിരുന്നു. ഒസാമ ബിന്‍ ലാദന് എന്ന ആഗോള തീവ്രവാദിയുടെ മുഖച്ഛായയായിരുന്നു അതിന്. ആ കക്കയ്ക്കും ലാദനും തമ്മില്‍ ഒരു സാമ്യം കൂടി ഉണ്ടായിരുന്നു. ഇരുവരുടെയും വിധി കടലില്‍ അടക്കപ്പെടാനായിരുന്നു. മനുഷ്യന്റെ ഛായയുള്ള കക്ക കിട്ടുന്നത് തന്നെ ഏറെ യാദൃച്ഛികമാണ് എന്നിരിക്കെ ഒസാമ ബിന്‍ ലാദന്റെ ഛായയുള്ള ഒരെണ്ണം കിട്ടിയതില്‍ ഏറെ സന്തോഷവതിയാണ് ഡെബ്ര. എന്തായാലും ഡെബ്രയുടെ ഈ ‘കണ്ടുപിടുത്ത’ത്തില്‍ അമ്പരന്ന് ഇരിക്കുകയാണ് സോഷ്യല്‍ മീഡിയ.
Discussion about this post