മലയാള സിനിമയിലെ പ്രധാനപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയും മാത്രമല്ല മക്കളും മരുമകളും കൊച്ചുമക്കളുമെല്ലാം സിനിമയില്‍ സജീവമായവരാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ ഇവരുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം ഇന്ദ്രജിത്തിനെ അരികില്ക്കിട്ടിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് പൂര്‍ണിമ.
View this post on Instagram
Jab we met ♥️ #familytime #theindrajithgirls #prarthanaindrajith #nakshatraindrajith
കുടുംബസമേതമുള്ള ചിത്രത്തിന്റെ ക്യാപ്ഷന്‍ ജബ് വി മെറ്റ് എന്നാണ്. അതീവ സന്തോഷത്തോടെ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് എല്ലാവരും. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
Discussion about this post