ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്ന മുഹമ്മദ് കൈഫ് സ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറിനൊപ്പമുള്ള ചിത്രം ട്വിറ്ററിൽ വൈറലാകുന്നു. ഭഗവാൻ കൃഷ്ണനൊപ്പം സന്തോഷപ്രദമായ നിമിഷത്തിൽ എന്ന അടികുറിപ്പോടെ കൈഫ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ ട്വീറ്റ് ഇതിനോടകം ആയിരകണക്കിന് ആളുകൾ ലൈക്കും കമന്റും ചെയ്തിണ്ട്.
My Sudama moment with lord Krishna @sachin_rt pic.twitter.com/qtOEqLTX1R
— Mohammad Kaif (@MohammadKaif) January 12, 2020
16 വർഷത്തോളം നീണ്ട കരിയറിൽ ഇംഗ്ലണ്ടിലെ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിൽ യുവരാജിനൊപ്പം കൈഫ് നടത്തിയ പോരാട്ടമാണ് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തത്.
അന്താരാഷ്ട്ര കരിയറിൽ 125 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള കൈഫ് 32.01 റൺസ് ശരാശരിയിൽ 2753 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും നേടിയിട്ടുണ്ട്. 13 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള കൈഫ് ഒരു സെഞ്ച്വറി ഉൾപ്പടെ 324 റൺസാണ് നേടിയിട്ടുള്ളത്.
Discussion about this post