ലണ്ടന്‍: ലണ്ടനിലെ പ്രധാന നദികളിലൊന്നായ തേംസിലേക്ക് വഴിതെറ്റി വന്ന തിമിംഗലം കപ്പലിടിച്ച് ചത്തു. 27 അടി നീളമുള്ള പെണ്തിമിംഗലമാണ് കപ്പലിടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്. കപ്പല്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ തിമിംഗലത്തിന്റെ താടിയെല്ലും മുതുകും തകര്‍ന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഹെസ്സി എന്ന വിളിപ്പേരുള്ള ഈ തിമിംഗലം ഏതാനും ആഴ്ചകളായി മൃഗസ്നേഹികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നദിയില്‍ വച്ച് തന്നെയാണ് തിമിംഗലത്തെ കപ്പല്‍ ഇടിച്ചതെന്നത് സംഭവത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണെന്ന് മൃഗസ്നേഹികള്‍ പറയുന്നു. ഏതാനും ദിവസമായി ഇത് ഭക്ഷണം കഴിച്ചിരുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
Discussion about this post