സൗത്ത് ആഫ്രിക്കയിലെത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ തങ്ങളുടെ ജീവന് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ്. യാത്രയ്ക്കിടെ ഒരു പെരുമ്പാമ്പ് പിന്നാലെ കൂടിയതാണ് ഇവരെ പേടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോയിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മണല്‍ നിറഞ്ഞ വഴിയിലൂടെ പോവുകയായിരുന്ന വാഹനത്തിന്റെ ടയറിന് അടിയിലാണ് പെരുമ്പാമ്പ് പെട്ടത്. ഈ പാമ്പിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ഒരാള്‍. വീല്‍ കയറിയിറങ്ങുന്നത് തടയാനായി ഇയാള്‍ പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ചു. എന്നാല്‍ ഇതോടെ പ്രകോപിതനായ പാമ്പ് വേഗത്തില്‍ ഇഴഞ്ഞ് അടുത്തുള്ള ലാന്‍ഡ് റോവറിനെ ലക്ഷ്യമാക്കി നീങ്ങി. കാറിന്റെ ബോണറ്റിലേക്ക് പാമ്പ് വലിഞ്ഞ് കയറിയതോടെ ഡ്രൈവര്‍ പേടിച്ച് ഉള്ളില്‍ കയറി കാര്‍ പിന്നിലേക്ക് എടുത്തു. കലിയടങ്ങാത്ത പാമ്പ് ഓടുന്ന കാറിന് പിന്നാലെ പാഞ്ഞു. ചിലര്‍ പാമ്പിന്റെ പിന്നാലെ നടന്ന് വീഡിയോയും പകര്‍ത്തി. എന്നാല്‍ ആഫ്രിക്കന്‍ പെരുമ്പാമ്പ് ഇനത്തിന് വിഷമില്ല. ഇത് മനുഷ്യരെ വിഴുങ്ങുകയുമില്ല.
https://www.youtube.com/watch?time_continue=4&v=_Xo4FxIhN00
Discussion about this post