നമ്മള് പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’ നൗഷാദ് എന്ന മനുഷ്യന് മലയാളികള്‍ക്ക് നല്കിയ നന്മയുടെ സന്ദേശമാണിത്.
‘ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലത്രെ’ എന്ന് ചിരിയോടെ പറയുന്നവരുടെ മുഖത്ത് അടിച്ചാണ് നൗഷാദ് എന്ന മനുഷ്യന് തന്റെ തുണിക്കടയില്‍ വില്ക്കാന് വെച്ചിരുന്ന വസ്ത്രങ്ങള്‍ ചാക്കുകളിലാക്കി നല്‍കിയത്. വയനാട്, നിലമ്പൂര്‍ എന്നിവടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയവരോട് ഒന്നെന്റെ കടയിലേക്ക് വരാമോ എന്ന് ചോദിച്ചുകൊണ്ടാണ് നൗഷാദ് എത്തിയത്. കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കില്‍ കയറ്റി നൗഷാദ് അമ്പരപ്പിക്കുകയായിരുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കമുള്ള പുതുവസ്ത്രങ്ങള്‍ വാരി ്നൗഷാദ് ചാക്കില്‍ക്കെട്ടി നല്കി.
സിനിമാ-നാടക നടന് രാജേഷ് ശര്‍മയാണ് ആ സ്നേഹത്തെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ കേരളത്തിന് മുന്നിലെത്തിച്ചത്.
https://www.facebook.com/rajesh.sharma.3720/videos/2467443179987522/
Discussion about this post