കേരളത്തില്‍ മഴ കനത്ത നാശം വിതയ്ക്കുകയാണ്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരുടെ നിലവിളികള്‍ക്കിടയില്‍ തരിച്ചിരിക്കുകയാണ് എല്ലാവരും. മണ്ണിടിച്ചിലും മറ്റ് പ്രകൃതി ക്ഷോഭങ്ങളും പലരുടെയും ജീവനും സ്വത്തും കവര്‍ന്ന് കഴിഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരാണ് വിവിധ ഇടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ ഒരു കുരങ്ങന്‍കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. നനഞ്ഞ് വിറയ്ക്കുന്ന കുട്ടിക്കുരങ്ങന് അദ്ദേഹത്തിന്റെ നെഞ്ചോട് ചേര്‍ന്നിരിക്കുന്നതും കുരങ്ങിന്റെ പുറത്ത് തടവുന്ന രക്ഷാപ്രവര്ത്തകന് വിതുമ്പുന്നതും വീഡിയോയില്‍ കാണാം.
ഇദ്ദേഹം ആരാണ് എന്ന് അറിയില്ല . എങ്കിലും നമിക്കുന്നു. ആ കണ്ണുനിറയുന്നതും, അതില്‍ കളവ് ഇല്ല’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/100003756186969/videos/1593825467419311/
Discussion about this post