ആ കല്യാണ വേദിയില്‍ തിളങ്ങിയത് കൊച്ചു മകളായിരുന്നില്ല, അമ്മാമ്മയായിരുന്നു. കോട്ടയം കൈപ്പുഴ മലയില്‍ കുടുംബാംഗമായ ടാനിയയുടെ വിവാഹദിവസമാണ് അമ്മാമ്മ മറിയാമയാണ് താരമായത്. ടാനിയയുടെ അപ്പന്റെ അമ്മച്ചിയാണ് 87കാരി മറിയാമ. ചട്ടയും മുണ്ടുമുടുത്ത്, കൂളിങ് ഗ്ലാസും വെച്ച് സൈക്കിളില്‍ കയറി അമ്മാമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ആ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വൈറലായി.
ഫൊട്ടോഗ്രഫറായ ബിനു സീന്‍സിനു തോന്നിയ ആശയം അമ്മച്ചിയോടു പറഞ്ഞു. കേട്ടപാടെ മറിയാമ്മച്ചി റെഡി. അണിഞ്ഞൊരുങ്ങി നില്ക്കുന്ന പെണ്‍കുട്ടിയുടെ ഒപ്പത്തിനൊപ്പം അമ്മാമ്മ നിന്നു. ‘ഗ്രാന്റ്മാ ലൗവ്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയും ചിത്രങ്ങളും വൈറലാവുകയായിരുന്നു. ഗ്രൂപ്പ് ഫോട്ടോകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന അമ്മാമ്മാര്ക്ക് പ്രാധാന്യം നല്‍കിയുള്ള ഫോട്ടോഷൂട്ടിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. പ്രായം മനസ്സിലാണെന്ന് അമ്മാമ്മ തെളിയിച്ചതായും സോഷ്യല്‍ മീഡിയ പറയുന്നു.
Discussion about this post