നായ്ക്കളെ മിക്കവര്‍ക്കും ഇഷ്ടമാണ്. ചിലര്‍ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ് അതിനെ വളര്‍ത്തുന്നതും. നായ്ക്കള്‍ക്ക് മനുഷ്യരോടുള്ള സ്നേഹം തെളിയിക്കുന്ന കഥകളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഈ കഥ കുറച്ച് അധികം രസിപ്പിക്കുന്നതാണ്. ഇവിടെയൊരു മുത്തശ്ശിയുടെ വെപ്പ് പല്ല് കാണാതായി. മുത്തശ്ശി എല്ലായിടത്തും അന്വേഷിച്ചു. വെപ്പ് പല്ല് കൊച്ചുമകളുടെ വളര്‍ത്തുനായായ ലൂണ എടുത്തു വിഴങ്ങി കാണുമെന്ന് എല്ലാവരും പറഞ്ഞു.
ബ്രീസിലിലെ തെരുവില്‍ നിന്നാണ് ലൂണയെ അന്ന ദത്തെടുത്തത്. കഴിഞ്ഞ ദിവസം തന്റെ മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ അന്ന ലൂണയെയും കൂടെ കൂട്ടി. പിന്നീട് ലൂണയെ മുത്തശ്ശിയുടെ അടുത്ത് നിര്‍ത്തിയിട്ട് അന്ന ഷോപ്പിങിന് പോയി. പിന്നാലെ മുത്തശ്ശി ഉറങ്ങാനും പോയി. വെപ്പ് പല്ല് ഊരി തലയണയുടെ അടുതത് വെച്ചിട്ടാണ് മുത്തശ്ശി ഉറങ്ങാന്‍ പോയത്. ലൂണ ഇതെല്ലാം കണ്ടു നില്ക്കുന്നുണ്ടായിരുന്നു. ചെറുമയക്കം കഴിഞ്ഞ് മുത്തശ്ശി നോക്കിയപ്പോള്‍ വെപ്പ് പല്ല് കാണുന്നില്ല. ലൂണയുടെ വായിലേക്ക് ശ്രദ്ധിച്ച് നോക്കിയപ്പോളാണ് സംഭവം കാണുന്നത്. മുത്തശ്ശി വെയ്ക്കും പോലെ തന്നെ വായില്‍ വെപ്പ് പല്ല് വെച്ചിരിക്കുകയായിരുന്നു അത്.
Discussion about this post