മൊട്ടത്തലയുള്ള കല്യാണപ്പെണ്ണ്. തൂവെള്ള ഗൗണും ആഭരണങ്ങളും അണിഞ്ഞ് നിറഞ്ഞ ചിരിയുമായി സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. മോഡലും ബ്ലോഗറുമായ അക്ഷയ നവനീതാണ് പുതിയ ഫോട്ടോഷൂട്ടിലൂടെ ക്യാന്‍സര്‍ ബാധിതരായ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്നത്. ക്യാന്‍സര്‍ ബാധിച്ച് തലമുടി നഷ്ടപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് അക്ഷയ.
തല മൊട്ടയടിച്ച് വിവാഹ ഗൗണിലാണ് അക്ഷയ അടുത്തിടെ ഫോട്ടോഷൂട്ട് നടത്തിയത്. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്നാണ് ചിത്രങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയയുടെ കമന്റ്. ക്യാന്‍സര്‍ രോഗികള്‍ക്ക് തന്റെ നീളമുളള തലമുടി മുറിച്ച് നല്‍കിയതിന് ശേഷമാണ് അക്ഷയ അവര്‍ക്കായി ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തിയത്.
Discussion about this post