സമീപകാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ഇന്ത്യൻ നായകൻ വിരാട് കോലി. ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി കോലിക്ക് ഒരു സ്പെഷ്യൽ സമ്മാനമാണ് ആരാധകൻ നൽകിയത്.
Making art out of old phones.
How is this for fan love! 👏👏 #TeamIndia @imVkohli pic.twitter.com/wnOAg3nYGD— BCCI (@BCCI) January 5, 2020
ടീം താമസിക്കുന്ന ഹോട്ടലിലെത്തിയാണ് രാഹുൽ എന്ന ആരാധകൻ കോലിക്ക് ഛായാചിത്രം സമ്മാനിച്ചത്. പഴയ മൊബൈൽ ഫോണുകളും വയറുകളും കൊണ്ട് നിർമിച്ച കോലിയുടെ ചിത്രമായിരുന്നു ആരാധകൻ ക്യാപ്റ്റന് സമ്മാനിച്ചത്.ഉഗ്രൻ സമ്മാനവുമായി എത്തിയ ആരാധകനെ ഇന്ത്യൻ ക്യാപ്റ്റനും നിരാശനാക്കിയില്ല. ഛായാചിത്രത്തിൽ ഒപ്പുവെച്ചു. ബിസിസിഐ ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
Discussion about this post