ഫ്രാങ്ക്ഫുട്ട്: കഴിഞ്ഞ അഞ്ച് ദിവസമായി ജര്‍മനിയിലെ ഹേര്‍ണെ നഗരത്തില്‍ ഭീതി പടര്‍ത്തിയ മൂര്‍ഖന്‍ പിടിയിലായി. പാട്രിക് എന്നയാള്‍ വളര്‍ത്തിയിരുന്ന പാമ്പാണ് ഇയാളുടെ കയ്യില്‍ നിന്നും രക്ഷപെട്ട് ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയത്. ഇതോടെ മൂര്‍ഖന്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ഇത് വാര്‍ത്തയായി. ലൈവ് റിപ്പോര്‍ട്ടിംഗുമായി മൂര്‍ഖനെ താരമാക്കുകയായിരുന്നു ജര്‍മ്മന്‍ ടെലിവിഷന്‍ മാധ്യമങ്ങള്‍
ഒരു വീടിന്റെ നിലവറയോട് ചേര്‍ന്ന കോണ്‍ക്രീറ്റ് അടിത്തറയിലെ ഇഷ്ടികകളുടെ ഇടയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. പൊലീസും അഗ്നിശമന സേനാംഗങ്ങളും പാമ്പ് പിടുത്തക്കാരും അരമണിക്കൂര്‍ പരിശ്രമിച്ചാണ് മൂര്‍ഖനെ പിടിയിലാക്കിയത്. പിടികൂടിയ ഉടനെ മൂര്‍ഖനെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. മൂര്‍ഖനെ ഭയന്ന് സര്‍ക്കാര്‍ നാലു വീടുകളിലെ മുപ്പതിലധികം താമസക്കാരെ ഹോട്ടലുകളിലും മറ്റും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവര്‍ പാമ്പ് പിടിയിലായതറിഞ്ഞ് തിരിച്ച് വീടുകളില്‍ എത്തി. വിഷവായു ഉപയോഗിച്ച് കൊല്ലാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് ഈ മൂര്‍ഖന്‍ പിടിയിലായത്.
Discussion about this post