ഗുജറാത്ത്: സാനിറ്ററി നാപ്കിനുകള്‍ കൈയ്യിലേന്തി ഗാര്‍ബാ നൃത്തം ചെയ്ത് ഗുജറാത്തിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഗുജറാത്തിലെ ഐ.ഡി.ടി ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് ടെക്നോളജി)യിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് സ്ത്രീ സുരക്ഷയെ സംബന്ധിച്ചും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തെപ്പറ്റിയും അവബോധം നല്‍കുന്നതിന് വേണ്ടി സാനിറ്ററി നാപ്കിനുകളും കൈയ്യിലേന്തി നൃത്തം ചെയ്തത്.
രാജ്യത്തെ പല ഗ്രാമങ്ങളിലുമുള്ള സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകളെക്കുറിച്ച് അറിവില്ലെന്നും പല സ്ത്രീകളും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് നണക്കേടായി കരുതുന്നുവെന്നും ആ സ്ഥിതി മാറാനാണ് ഇത്തരത്തില്‍ ഒരു ബോധവത്കരണമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നാപ്കിനുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം. അതാണ് ഇത്തരത്തിലൊരു നൃത്താവിഷ്ക്കരണം കൊണ്ട് ഉദ്ദേശിച്ചതെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും നൃത്തത്തില്‍ പങ്കാളികളായിരുന്നു എന്നത് ഏറെ ശ്രദ്ധേയമായിരുന്നു.
#WATCH Surat: Students and teachers of Institute of Design & Technology perform garba holding sanitary napkins in their hands to create awareness on the use of sanitary napkins. #Gujarat pic.twitter.com/GrrdUwiyA7
— ANI (@ANI) October 7, 2019
Discussion about this post