നാഗദേവതയാകാന്‍ മോഹിച്ച ഒരു ബാങ്ക് ഉദ്യോഗസ്ഥന് ശരീരത്തിലെ രൂപമാറ്റങ്ങള്‍ക്കായി നടത്തിയത് 20 ശസ്ത്രക്രിയകള്‍. ലോസാഞ്ചലസ് സ്വദേശിയായ ടിയാമെറ്റ് എന്നയാളാണ് പാമ്പുകളോടുള്ള ആരാധന മൂത്ത് സ്വന്തം ശരീരം ഭീകരരൂപമാക്കി മാറ്റിയത്.
ബാല്യത്തില്‍ രക്ഷിതാക്കള്‍ ഉപേക്ഷിച്ചതോടെയാണ് പാമ്പുകളുമായുള്ള സഹവാസം തുടങ്ങിയത്. 1997ല്‍ എയ്ഡ്സ് ബാധിതന് ആണെന്ന് തിരിച്ചറിഞ്ഞതോടെ ആഗ്രഹിക്കുന്ന രീതിയില്‍ രൂപമാറ്റം വരുത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയ ടിയാമെറ്റ് ഇതിനോടകം നടത്തിയത് 20 ശസ്ത്രക്രിയകളാണ്. 2025 ഓടെ രൂപമാറ്റം പൂര്‍ണ്ണമാകുമെന്നാണ് ഇയാള്‍ പറയുന്നത്.
53.48 ലക്ഷം രൂപ ചെലവില്‍ പതിനെട്ട് കൊമ്പുകളാണ് ഇയാള്‍ ശരീരത്തില്‍ വച്ച് പിടിപ്പിച്ചത്. കൊമ്പിന് പുറമേ ചെവികള്‍ നീക്കാനും പുരുഷ ലൈംഗികാവയവങ്ങള്‍ നീക്കം ചെയ്ത് ഭീകരരൂപം കൈവരിക്കാനും, നാവുകള്‍ക്ക് കീറലിടാനുമായാണ് ഇയാള്‍ ഇത്രയധികം തുക ചെലവിട്ടത്. മെസോപ്പൊട്ടേമിയന്‍ കെട്ടുകഥകളിലെ നാഗദേവതയുടെ രൂപം കൈവരിക്കാന്‍ വേണ്ടിയാണ് അമ്പത്തെട്ടുകാരനായ ടിയാമെറ്റ് ലെഗിന് മെഡുസ ഈ സാഹസമല്ലൊം കാണിച്ചത്.
1997ലാണ് ആദ്യമായി രൂപമാറ്റം വരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഇയാള്‍ ആരംഭിക്കുന്നതിനിടെയാണ് താന്‍ എയ്ഡ്സ് ബാധിതനാണെന്ന് ടിയാമെറ്റ് തിരിച്ചറിയുന്നത്. ഇതോടെയാണ് സ്വത്വം വെളിപ്പെടുത്തി ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ തീരുമാനിച്ചതെന്ന് ടിയാമെറ്റ് പറയുന്നു.
Discussion about this post