കാറിന് മുകളിലേക്ക് ഒരു ലോറി മറിഞ്ഞ് വീണാല്‍ എന്ത് സംഭവിക്കും. കാര്‍ പപ്പടമാകും എന്നാണ് പറയാന്‍ വരുന്നതെങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റന്‍ ട്രക്ക് മറിഞ്ഞു വിണു, പക്ഷേ അപകടത്തില്‍ യാത്രക്കാരന് ഒരു പോറല്‍ പോലും ഏറ്റില്ല.ബംഗളൂരുവില്‍ നടന്ന ഒരു അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ കോംപാക്ട് എസ്യുവി എക്കോസ്പോര്ട്ടാണ് യാത്രികന്റെ ജീവന് രക്ഷിച്ച് വാര്‍ത്തകളിലെ താരമായത്. ബംഗളൂരു എയര്‍പോര്‍ട്ട് റോഡിലായിരുന്നു അപകടം. കാറിന്റെ ഡാഷ്ബോര്‍ഡിലെ ക്യാമറയിലാണ് അപകടം ദൃശ്യം പതിഞ്ഞത്. കുറഞ്ഞ വേഗതയില്‍ റോഡിന്റെ മധ്യനിരയിലൂടെ സഞ്ചരിക്കുന്ന കാറിനെയും എതിര്‍ദിശയില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് മുകളിലേക്ക് പാഞ്ഞെത്തുന്ന ട്രക്കിനെയും വീഡിയോയില്‍ കാണാം. ട്രക്കിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈഡ് എയര്‍ബാഗ് റിലീസായതിനാല്‍ ഒരു പോറല്‍ പോലും ഏല്ക്കാതെ ഡ്രൈവര്‍ പുറത്തേക്കിറങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.
Discussion about this post