ക്വീന്‍സ്ലന്‍ഡ്(ഓസ്ട്രേലിയ): ചൂണ്ടയില്‍ കുടുങ്ങിയ ഭീകരനെ കണ്ട് ഭയന്ന് വൃദ്ധന്. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ കടലില്‍ ചെറുവള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയ വൃദ്ധന്റെ ചൂണ്ടയിലാണ് വലിയൊരു മുതല കുടുങ്ങിയത്. കാറ്റ് ഫിഷ് ആണെന്ന ധാരണയില്‍ ചൂണ്ട വലിച്ച് കയറ്റിയപ്പോഴാണ് വമ്പന്‍ മുതലയെ കാണുന്നതെന്ന് വൃദ്ധന് പറയുന്നു.
ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെ തിന്നുന്നതിന് ഇടയില്‍ മുതലയുടെ വായില്‍ ചൂണ്ട കുരുങ്ങിയതാവുമെന്നാണ് കരുതുന്നത്. ചൂണ്ടവള്ളി അയച്ച് കൊടുത്തിട്ടും ചെറുബോട്ടിന് പിന്നാലെ നീന്തുന്ന മുതലയുടെ ചിത്രങ്ങള്‍ വൃദ്ധനൊപ്പമുണ്ടായിരുന്നയാളാണ് എടുത്തത്. പോകാന്‍ അനുവദിച്ചിട്ടും പോകാതെ ചൂണ്ടയില്‍ കുടുങ്ങിയ ഭീകരന് എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Discussion about this post