കീരിയും പാമ്പും എന്ന് കേട്ടിട്ടില്ലേ. ഇരുവരും ആജന്മ ശത്രുക്കളാണ്. പാമ്പിനെ എവിടെ കണ്ടാലും കീരി വിടില്ല. പാമ്പിന്റെ വിഷമൊന്നും കക്ഷിച്ച് പ്രശ്നമല്ല താനും. കീരികളുടെ മെയ്വഴക്കമാണ് പാമ്പിന്റെ പിടിയില്‍ പെടാതെ വഴുതിമാറാന്‍ അവയെ സഹായിക്കുന്നത്. മാത്രമല്ല പാമ്പിന് വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷിയും കീരികള്‍ക്കുണ്ട്. ആ അഹങ്കാരം ഉള്ളതിനാല്‍ തന്നെ പാമ്പിനെ എവിടെ കണ്ടാലും കീരികള്‍ വെറുതെ വിടാറുമില്ല. അത്തരമൊരു കീരി-പാമ്പ് യുദ്ധം ആണിപ്പോള്‍ വൈറലാകുന്നത്.
മരത്തിനു മുകളിലിരിക്കുന്ന വലിയ വിഷപ്പാമ്പിനെ പിടിക്കുന്ന കീരിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മരത്തിന്റെ ചില്ലകളില്‍ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ട കീരി അതിനെ ലക്ഷ്യമാക്കി കുതിച്ചുചാടുന്നതും പാമ്പിനെ കടിച്ചെടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. കീരിയുടെ പിടിയില്‍ നിന്ന് കുതറി രക്ഷപെടാന്‍ പാമ്പ് ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പിന്റെ കഴുത്തില്‍ കടിച്ചുപിടിച്ച് പാമ്പിനെ ശിഖരത്തില്‍ നിന്നും വലിച്ചിഴച്ചു താഴെയിട്ട കീരി, അതിനെയും കൊണ്ട് കാടിനുള്ളിലേക്ക് മറയുന്നതാണ് ദൃശ്യത്തിലുള്ളത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
Snake vs Mongoose is the real story from wild. Snake got venom. Whereas mongoose has good reflexes, thick hide & resistance to venom. Which makes a battle quite interesting.
One such, but then mongoose finished the job quite good. pic.twitter.com/OfgIDieOm0
— Parveen Kaswan, IFS (@ParveenKaswan) September 5, 2019
Discussion about this post