കലിമൂത്ത കാട്ടാന കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ഓടിച്ചിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. കുഞ്ഞിനെ കാട്ടാന ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന കാണ്ടാമൃഗം ഒടുവില്‍ കാട്ടാനയോട് പിടിച്ച് നില്ക്കാന് സാധിക്കാതെ നിസ്സഹായയായി കുഞ്ഞിനൊപ്പം തിരിച്ച് ഓടുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
ഒരു തടാകത്തിന്റെ കരയാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. കാണ്ടാമൃഗവും കുട്ടിയും തടാകക്കരയില്‍ വിശ്രമിക്കുമ്പോള്‍ രണ്ട് ആനകള്‍ തടാകത്തിന് അരികിലേക്ക് എത്തുന്നു. കാണ്ടാമൃഗത്തെയും കുഞ്ഞിനെയും കണ്ട പാടെ ആന ഇവരെ ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളില്‍.
https://www.youtube.com/watch?time_continue=1&v=9LITVqyKcN8
Discussion about this post