രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമല്ല ഡാന്‍സും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. സ്വകാര്യപരിപാടിക്കിടെയാണ് എംഎല്‍എയുടെ തകര്‍പ്പന്‍ പ്രകടനം.സൗബിന് ഷാഹിറിന്റെ അമ്പിളി എന്ന ചിത്രത്തിലെ ഞാന്‍ ജാക്സണല്ലടാ ജോക്കറല്ലടാ എന്ന ഗാനത്തിനും നാടന്‍ പാട്ടിനുമാണ് എല്‍ദോസ് എംഎല്‍എ ചുവടുവെച്ചത്. വേദിയിലെ ആളുകളും കുട്ടികളും എംഎല്‍എയ്ക്കൊപ്പം ഡാന്‍സില്‍ പങ്കുചേരുകയും ചെയ്തു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എല്‍ദോസ് തന്നെയാണ് ഈ വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Adv.EldhoseKunnappilly/videos/466355204221631/
Discussion about this post