നെതര്‍ലന്‍ഡ്സ് രാജാവ് വില്ല്യം അലക്സാണ്ടറിന്റെയും ഭാര്യ മാക്സിമയുടെയും കേരള സന്ദര്‍ശനം വന്‍ വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നെതര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഇരുവരുടെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കുന്നത്. കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുറമുഖ വികസനത്തിനും മുഖ്യമന്ത്രി തന്റെ സന്ദര്‍ശനവേളയില്‍ ഡച്ച് സഹകരണം ആവശ്യപ്പെട്ടിരുന്നു. നെതര്‍ലന്‍ഡ് രാജാവിന്റെയും രാജ്ഞിയുടെയും കേരള സന്ദര്‍ശന വേളയിലെ ചില ചിത്രങ്ങള്‍ കാണാം.
Discussion about this post