സ്വന്തം ജീവന് രക്ഷിക്കാനായി മനുഷ്യര്‍ എന്ത് തന്ത്രവും ചെയ്യും. പണ്ട് കരടിയില്‍ നിന്നും രക്ഷപെടാനായി മരിച്ച പോലെ കിടന്ന മല്ലന്റെ കഥ നമുക്കറിയാം. പക്ഷെ മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും നന്നായി അഭിനയിക്കാന്‍ കഴിയും എന്നതിന് ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ.
ഒരു നായയില്‍ നിന്നും രക്ഷപെടാനായി ചത്തപോലെ കിടക്കുന്ന താറാവിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. കണ്ടാല്‍ ജീവനില്ലാത്ത താറാവാണെന്നേ ആരും പറയൂ. എന്നാല്‍ അല്പ സമയം കഴിഞ്ഞ് നായ ഓടി പോകുന്നതോടെ താറാവ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നുണ്ട്. 15 സെക്കന്റുകള്‍ മാത്രം നീണ്ടു നില്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
https://twitter.com/ParveenKaswan/status/1165591354073735169?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1165591354073735169&ref_url=https%3A%2F%2Fwww.eastcoastdaily.com%2F2019%2F09%2F20%2Fduck-acting-in-danger-situation.html
Discussion about this post