ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീതിജനകമായ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. സ്പേസ് സ്റ്റേഷനിലിരുന്ന് ശാസ്ത്രജ്ഞന്മാര് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയുമാണ് പ്രചരിക്കുന്നത്.
Zoom dentro la tempesta Dorian.
Zoom into tropical storm Dorian. #MissionBeyond pic.twitter.com/Wy5BhegmpS— Luca Parmitano (@astro_luca) September 1, 2019
ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലിരുന്നാണ് ശാസ്ത്രജ്ഞന്മാര് ഡോറിയാന്റെ വഴിയും ശക്തിയുമൊക്കെ നിരീക്ഷിച്ച് കൃത്യമായ വിവരങ്ങള്‍ ഭൂമിയിലേയ്ക്ക് കൈമാറുന്നത്. ഭൂമിയില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെ നിന്നുമാണ് ഡോറിയാന്റെ പകര്‍ത്തിയിരിക്കുന്നത്. ബഹിരാകാശ യാത്രികരായ ലൂക് പര്‍മീറ്റാനോ, ക്രിസ്റ്റീന കോച്ച് എന്നിവരാണ് അമ്പരപ്പിക്കുന്ന ഈ ഭീകരക്കാഴ്ചയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നാസയും ഡോറിയാനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നുണ്ട്.
#HurricaneDorian as seen from @Space_Station earlier today. Hoping everyone in its path stays safe. pic.twitter.com/6vejLDPJHF
— Christina H Koch (@Astro_Christina) September 2, 2019
Discussion about this post