മടി വരുമ്പോള്‍ നമ്മള് തലവേദനയും വയറുവേദനയുമൊക്കെ അഭിനയിക്കാറില്ലേ. പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയും കരുതലും ഒക്കെ നേടാന്‍ വേണ്ടിയായിരിക്കും അത്. എന്നാല്‍ കുട്ടികള്‍ക്ക് മാത്രമല്ല ആളുകളെ പറ്റിക്കുന്ന ഈ വിദ്യകളൊക്കെ തങ്ങള്‍ക്കും വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു നായ. ബാങ്കോക്കിലെ ഒരു നായയാണ് ഇത്തരത്തില്‍ ആളുകളെ പറ്റിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയത്.
പിന്‍കാലുകളിലൊന്ന് ഒടിഞ്ഞു തൂങ്ങിയ നിലയില്‍ നിരത്തിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു ഈ വിരുതന്. കാര്യമെന്തായാലും ഗേയ് എന്നു വിളിക്കുന്ന ഈ നായയെ നന്നായി അറിയാവുന്ന ഒരു പ്രദേശവാസിയാണ് നായയുടെ അഭിനയം പൊളിച്ചടുക്കിയത്. ബൈക്കിലെത്തിയയാള്‍ നായയുടെ അവസ്ഥ കണ്ട് ബൈക്ക് നിര്‍ത്തി ഒടിഞ്ഞ കാല് പരിശോധിക്കാനെത്തി. ഇയാള്‍ വിളിച്ചതോടെ അഭിനയം നിര്‍ത്തി നാലുകാലില്‍ നിവര്‍ന്ന് നിന്ന നായ അരികിലേക്ക് ഓടിയെത്തി. അപ്പോള്‍ മാത്രമാണ് നായയുടെ അവസ്ഥ കണ്ട് പരിതപിച്ചവര്‍ക്ക് ഇത് വെറും അഭിനയം മാത്രമാണെന്ന് മനസ്സിലായത്. ഇത് സിനിമയിലായിരുന്നെങ്കില്‍ മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് കിട്ടുമായിരുന്നു എന്നാണ് വീഡിയോ കണ്ടവര്‍ ഒന്നടങ്കം പറയുന്നത്.
https://twitter.com/notavulture/status/1166672845780541440?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1166672845780541440&ref_url=https%3A%2F%2Fwww.manoramaonline.com%2Fenvironment%2Fwild-life%2F2019%2F09%2F03%2Fdog-in-thailand-cheats-people-by-faking-a-broken-leg-cute-video.html
Discussion about this post