ചിലരെ നമ്മള്‍ക്ക് നല്ല വിശ്വാസമായിരിക്കും. അവരോടൊപ്പം എന്തുചെയ്യാനും എവിടെ പോകാനും പേടിയുണ്ടാകില്ല. എന്നാല്‍ നിലംതൊടാതെ പറക്കുന്ന സ്റ്റണ്ട് ബൈക്കില്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ… പേടി തോന്നുന്നുണ്ടല്ലേ. ഒപ്പമിരിക്കാന്‍ ജീവനില്‍ കൊതിയുള്ള ആരും തയ്യാറാകില്ല. എന്നാല്‍ സ്റ്റണ്ട് ബൈക്കില്‍ യാത്ര ചെയ്യുന്ന ഒരു നായയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങുന്നത്.
ഈ നായയ്ക്ക് അത്ര വിശ്വാസമാണ് തന്റെ യജമാനനെ. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിശ്വാസം എന്നാല്‍ എന്താണെന്നും വീഡിയോയിലെ നായയില്‍ നിന്ന് കണ്ടു പഠിക്കാമെന്നും സന്ദീപാനന്ദ ഗിരി പോസ്റ്റില്‍ പറയുന്നു. നായയുടെ യജമാന സ്നേഹത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമെല്ലാം നാം കേട്ട കാര്യങ്ങള്‍ക്കുള്ള സാക്ഷ്യപത്രമാണ് ഈ വീഡിയോ.
https://www.facebook.com/swamisandeepanandagiri/videos/2457261577881755/
Discussion about this post