ഒന്നാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി മകളുടെ ചിത്രം പങ്കുവെച്ച് ദിലീപ്. ഇന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ ജന്മദിനം. ഫേസ്ബുക്കിലൂടെയാണ് ദിലീപ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം ദിലീപിന്റെ ആദ്യ മകള്‍ മീനാക്ഷിയും അമ്മയും ചിത്രത്തിലുണ്ട്.
‘ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും, അമ്മയ്ക്കും, ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം’എന്ന കുറിപ്പോടെയാണ് ദിലീപ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.
Discussion about this post