ബെംഗളൂരുവിലുള്ള തന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ പനിപ്പിടിച്ച് കിടപ്പാണ് ദീപിക പദുക്കോൺ. വിവാഹ ആഘോഷങ്ങളിൽ അമിതമായി സന്തോഷിച്ച താൻ ഇപ്പോൾ പനി ബാധിച്ച് കിടപ്പിലായെന്നുളള വിവരം താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
”ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ നിങ്ങൾ അമിതമായി സന്തോഷിച്ചാൽ” എന്ന അടിക്കുറിപ്പോടുകൂടി വായിൽ തെർമോമീറ്റർ ഇമോജിയും വച്ചുള്ളൊരു ചിത്രമാണ് ദീപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഉറ്റ സുഹൃത്തായി ഉർവശി കേശ്വാനിയുടെ വിവാഹത്തിനാണ് ദീപികയും ഭർത്താവും നടനുമായ രൺവീർ സിംഗും പങ്കെടുത്തത്. ദീപികയുടെ സഹോദരി അനിഷ പദുക്കോണും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
ദീപിക പദുക്കോണും ഭർത്താവ് രൺവീർ സിംഗും വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Discussion about this post