യുവതലമുറയെ വെല്ലുന്ന കിടിലന്‍ ‘ഗര്‍ബ’ ഡാന്‍സുമായി ഒരു മുത്തശ്ശി. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ‘ഗര്‍ബ’ നൃത്തത്തിനാണ് മുത്തശ്ശി ചുവടുകള്‍വെക്കുന്നത്. സല്‍സ-കഥക് ഡാന്‍സറായ ദേവേഷ് മിര്‍ചന്ദാനിയാണ് ഈ ഡാൻസ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയിയില്‍ വൈറലായിരിക്കുകയാണ്. യുവാക്കളുടെ ഒരു ഗ്രൂപ്പിന് ഒപ്പം വളരെ ഉല്ലാസത്തോടെയാണ് മുത്തശ്ശിയും ചുവടുകള്‍ വെക്കുന്നത്. കണ്ടു നില്ക്കുന്നവര് മുത്തശ്ശിയെ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ഇതുവരേയും ലഭ്യമല്ല.
Discussion about this post