പശുക്കള്‍ക്ക് മുംബൈ ഐഐടിയോടെന്നും ഇത്തിരി സ്നേഹക്കൂടുതലുണ്ട്. ക്യാംപസില്‍ ചുറ്റി നടന്ന് മടുത്തപ്പോള്‍ ക്ലാസ് മുറിയില്‍ വരെ കയറിയ പശുക്കളുണ്ടിവിടെ. എന്നാല്‍ ഇത്തവണ പശു വിരുന്നിനെത്തിയ സ്ഥലം മുംബൈ ഐഐടി ഹോസ്റ്റലാണ്. ഹോസ്റ്റല്‍ മുറിയില്‍ അപ്രതീക്ഷിതമായി എത്തിയ പശു നോട്ട്ബുക്കിലെ പേപ്പറുകള്‍ അകത്താക്കിയാണ് വിശപ്പടക്കിയത്.
കുറച്ചുനാള്‍ മുന്‍പ് മുംബൈ ഐഐടിയില്‍ അപ്രതീക്ഷിതമായി വിരുന്നിനെത്തിയ പശുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അദ്ധ്യാപകന് ക്ലാസെടുത്തുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ക്ലാസ്മുറിയിലേക്ക് കടന്നു വന്ന പശു താരമായിരുന്നു.
https://twitter.com/TheDeshBhakt/status/1155499481841881088?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1155499481841881088&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fspotlight%2F2019%2F09%2F16%2Fcow-iit-bombay.html
Discussion about this post